ദ്രാവിഡ മണ്ണിൽ ഇനി വിജയ് യു​ഗം; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

vijay as cm

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച അനിശ്ചിതത്വത്തിൽ തുടരുമ്പോൾ, തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് 3 മണിയോടെ സത്യപ്രതിജ്ഞ. വിജയിയോടൊപ്പം 10 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.

വിജയിയുടെ മുഖ്യമന്ത്രി പദത്തിൽ അനിശ്ചിതത്വം ഒഴിയുന്നു. തങ്ങളുടെ നിരുപാധിക പിന്തുണ അറിയിക്കുന്ന കത്ത് ടിവികെയ്ക്ക് വിസികെ കൈമാറിയതോടെ ആണ് തമിഴ്നാട് മുഖ്യമന്ത്രിയാവാനുള്ള കേവലഭൂരിപക്ഷം വിജയ് ഉറപ്പിച്ചത്. ഇതോടെ വിജയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണയായി. കേവലഭൂരിപക്ഷം ഉറപ്പിച്ച ശേഷമാണ് ഇന്ന് വിജയ് ഗവർണറെ കണ്ടത്.

ALSO READ; മുഖ്യമന്ത്രി പദത്തിനായി കേവലഭൂരിപക്ഷം ഉറപ്പിച്ച് വിജയ്; നിരുപാധിക പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി വിസികെ

ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാൽ കേവല ഭൂരിപക്ഷമായ 118 എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഗവർണർ കർശന നിലപാടെടുത്തതോടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും സർക്കാർ രൂപീകരണത്തിന് ടിവികെയെ ക്ഷണിക്കാത്ത ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News