ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ചു; പതിനാലുകാരന് ദാരുണാന്ത്യം

ഓൺലൈൻ ചലഞ്ചിൽ പങ്കെടുത്ത 14 വയസ്സുകാരൻ മരിച്ചു. ഡേവി ന്യൂൺസ് മൊറേര എന്ന ബ്രസീലിയൻ കൗമാരക്കാരനാണ് മരിച്ചത്. ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം കുട്ടി സ്വയം കുത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു.

കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായിട്ടാണ് ഡാവി ആദ്യം പിതാവിനോട് പറഞ്ഞത്. എന്നാൽ ആരോഗ്യനില വഷളായപ്പോൾ, ഒരു ചത്ത ചിത്രശലഭത്തെ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവച്ചതായി കുട്ടി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച വടക്കുകിഴക്കൻ ബ്രസീലിയൻ ആശുപത്രിയിൽ വെച്ച് ആണ് കുട്ടി മരിച്ചുത്.

ഡേവിയുടെ മരണകാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു, ഇത് സെപ്റ്റിക് ഷോക്കിന് കാരണമായേക്കാം.

ALSO READ: മാഗ്നസ് കാള്‍സനെ വിവാ​​ദ നായകനാക്കിയ ‘വിലക്കപ്പെട്ട ജീൻസ്’ ലേലത്തിന്

പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഡേവി ഒരു ഓൺലൈൻ ചലഞ്ചിൽ നേരിട്ട് സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിക്കുന്നതിന് മുമ്പ് ഈ പ്രവണതയുമായി യാതൊരു ബന്ധവുമില്ലെന്ന് കുട്ടി ആദ്യം നിഷേധിച്ചിരുന്നു.

കൂടാതെ, മുറി വൃത്തിയാക്കുന്നതിനിടെ തലയണയ്ക്കടിയിൽ നിന്ന് പിതാവ് ഒരു സിറിഞ്ച് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, പോസ്റ്റ്‌മോർട്ടം ഫലം വന്നെങ്കിൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുവെന്ന് പോലീസ് പറയുന്നു.

മനുഷ്യ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പൂർണ്ണമായി പഠിച്ചിട്ടില്ലാത്ത ശരീരദ്രവങ്ങൾ ചിത്രശലഭങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

2024 ഏപ്രിലിൽ, രണ്ട് ദശലക്ഷം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ താമി എംസിക്ക് ഒരു വൈറൽ ചലഞ്ചിൽ പങ്കെടുത്തതിനെത്തുടർന്ന് നെക്രോസിസ് ബാധിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, താമി ഒരു ഐസ് ബക്കറ്റിൽ ദീർഘനേരം നിന്നതായും, പിന്നാലെ കാലുകൾ കറുത്തതായും കണ്ടെത്തി. രക്തം കട്ടപിടിക്കുന്നതിനും ഗുരുതരമായ ടിഷ്യു കേടുപാടുകൾക്കും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി, ഒരു മിനിറ്റ് കൂടി ഐസിൽ തുടർന്നിരുന്നെങ്കിൽ കൂടുതൽ ​ഗുരുതരമായി അത് മാറുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News