
രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ വിരാട് കൊഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജൂണ്‍ 20-ന് ആരംഭിക്കുകയാണ്. ഇതിനുമുമ്പ് ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റിൽ നിന്ന് വിരാട് കൊഹ്ലി വിരമിക്കുമെന്നും അതിനാൽ തന്നെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ കോഹ്‍ലി കളിക്കാന്‍ സാധ്യതയില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read: ‘അമ്മമാർക്കായി’; ജേഴ്സിയിൽ സ്വന്തം പേരിന് പകരം മാതാവിന്റെ കുടുംബപ്പേരുമായി എ സി മിലാൻ താരങ്ങൾ
ഇംഗ്ലണ്ട് പരമ്പരക്കായുള്ള ടീമിനെ തെരഞ്ഞെടുക്കാൻ സെലക്ടര്‍മാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരും. അതിനുമുമ്പായാണ് കൊഹ്ലി തന്റെ തീരുമാനം ബിസിസിഐയെ അറിയച്ചെതെന്നാണ് റിപ്പോർട്ടുകൾ.
36 കാരനായ കോഹ്‍ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം കോഹ്‍ലിക്ക് ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അവസാനം കളിച്ച 37 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,990 റണ്‍സ് മാത്രമാണ് കോഹ്‍ലിക്ക് നേടാന്‍ കഴിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

