
കൈക്കൂലിക്കേസിൽ മുൻ പാകിസ്താൻ പ്രധാന മന്ത്രിക്കും ഭാര്യയ്ക്കും പതിനേഴ് വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. മുൻ പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനും ഭാര്യയ്ക്കുമെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. സൗദി അറേബ്യൻ സർക്കാരിൽ നിന്നും സമ്മീനമായി ലഭിച്ച ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ അധികാരത്തിൽ ഇരിക്കുമ്പോൾ വിപണി വിലയിലും കുറഞ്ഞ നിരക്കിൽ വിറ്റു എന്നാണ് കേസ്. കഴിഞ്ഞ വർഷമാണ് കുറ്റാരോപിതരായത്. എന്നാൽ ഇത് ഇവർ നിഷേധിച്ചിരുന്നു.
പാകിസ്ഥാനിലെ നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ വിൽക്കുകയാണെങ്കിൽ അതിന് വ്യക്തമായ രേഖകൾ ഉണ്ടായിരിക്കണം.
Also read; ‘കുടിയേറ്റം അവസാനിപ്പിച്ചു, രാജ്യത്തേക്ക് ഡോളർ കൊണ്ടുവരാൻ താരിഫുകൾ ഏര്‍പ്പെടുത്തി’: തൻ്റെ ഭരണകൂടം കൈവരിച്ച നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് ഡൊണാൾഡ് ട്രംപ്
ആരോപണ വിധേയമായ സമ്മാനങ്ങളുടെ യഥാർത്ഥ വിപണി മൂല്യം 28,521 ഡോളറാണ്. എന്നാൽ ഖാനും ഭാര്യയും ഔദ്യോഗിമായി രേഖപ്പെടുത്തിയിരിക്കുന്ന മൂല്യം 10,707 ഡോളർ മാത്രമാണ്. 2022 ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് 73-കാരനായ ഇമ്രാൻ ഖാൻ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടത്. എന്നാൽ കേസ് കെട്ടിച്ചമയ്ക്കുന്നതാണെന്നാണ് ഇമ്രാൻ ഖാൻ്റെ അനുയായികൾ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

