യുഎസിലെ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: വിദ്യാർത്ഥി കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയിൽ

Student killed in US

യുണൈറ്റഡ് സ്റ്റേറ്റ്സിലെ കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ​ഗുരുതരമായി പരുക്കേറ്റു. ആക്രമണം നടത്തിയ ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ വിദ്യാർത്ഥി അല്ലെന്നാണ് വിവരം.

നിലവിൽ ക്യാമ്പസ് സുരക്ഷിതമാണെന്നും താൽക്കാലികമായാണ് അടച്ചിട്ടതെന്നും ഫ്രാങ്ക്ഫോർട്ട് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ക്യാമ്പസിന് യാതൊരു ഭീഷണിയും ഇല്ലെന്ന് അധികൃതർ പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണ് ഉണ്ടായതെന്നാണ് കെന്റക്കി ഗവർണർ ആൻഡി ബെഷിയറിന്റെ പ്രതികരണം. നമ്മുടെ കോമൺ‌വെൽത്തിലോ രാജ്യത്തോ അക്രമത്തിന് സ്ഥാനമില്ലെന്നും ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും എക്സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഫ്ലോറി‍ഡയിൽ വിമാനം റോ‍ഡിൽ എമർജൻസി ലാൻഡിങ് നടത്തി, പറന്നിറങ്ങിയത് കാറിനെ ഇടിച്ച് തകർത്ത്

നേരത്തെ, സെൻട്രൽ നോർത്ത് കരോലിന ഹൈസ്‌കൂളിൽ കുത്തേറ്റ് ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതേസമയം പരുക്കേറ്റ കുട്ടിയുടെ നില ​ഗുരുതരമല്ല. നോർത്ത് കരോലിന ഗവർണർ ജോഷ് സ്റ്റീൻ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതും ഭയാനകവുമെന്നാണ് എക്‌സിലെ പോസ്റ്റിൽ ഗവർണർ ജോഷ് സ്റ്റീൻ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News