
ആകാശത്തിലൂടെ പറക്കുന്ന ചെറുവിമാനം പെട്ടന്ന് റോഡിലേക്ക് പറന്നിറങ്ങി. റോഡിലൂടെ പോകുകയായിരുന്ന കാറിനെ ഇടിച്ച് തെറിപ്പിച്ച് വിമാനം നിന്നു. തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യുന്നവരും സമീപത്തുണ്ടായിരുന്നവരുമെല്ലാം പെട്ടന്നുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. തിങ്കളാഴ്ച അമേരിക്കയിലെ ഫ്ലോറിഡയിൽ മെറിറ്റ് ഐലൻഡിലെ ഇന്റർസ്റ്റേറ്റ് -95 ഹൈവേയിലാണ് നാടിനെ നടുക്കിയ സംഭവം. വൈകുന്നേരം 5.45 നാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ സാങ്കേതിക തകാരാറ് കാരണം റോഡിലെ ഫ്രീ വേയിലേക്ക് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
ഫിക്സഡ്-വിംഗ് ബീച്ച്ക്രാഫ്റ്റ് 55 എന്ന ചെറു വിമാനമാണ് അപകടത്തിൽ പെട്ടത്. ലാൻഡിങ് നടത്തുന്നതിനിടെ റോഡിലൂടെ പോകുകയായിരുന്ന കാറിന് വിമാനം ഇടിക്കുകയും ചെയ്തു. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാൻഡിങിന് തൊട്ട് മുന്നെ എഞ്ചിൻ തകരാറ് റിപ്പോർട്ട് ചെയ്തിരുന്നു. അടിയന്തര ലാൻഡിങിന്‍റെ വിശദാംശങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
Also read; കരീബിയൻ ബോട്ടാക്രമണത്തിന്റെ വീഡിയോ പുറത്ത് വിടണമെന്ന് ആശ്യപ്പെട്ട് ഡെമോക്രാറ്റുകൾ
തകരാറിന് കാരണമായ പ്രശ്നങ്ങളെക്കുറിച്ചും എഞ്ചിൻ തകരാറിന്റെ വിശദാംശങ്ങളെക്കറിച്ചും അടിയന്തര ലാൻഡിങ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ഏവിയേഷൻ അഡ്മിന്സ്ട്രേഷൻ അറിയിച്ചു.
NEW: One injured after small plane makes emergency landing on I-95 and crashes into a vehicle
— Unlimited L's (@unlimited_ls) December 9, 2025
The small plane made an emergency landing on a Florida highway after losing power in both engines
The aircraft had two people aboard, a 27-year-old pilot and a 27-year-old passenger… pic.twitter.com/Nvs3Avs9HV

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


