തൊഴിൽ നയം പരിഷ്കരിക്കുന്നതിനെതിരെ പോർച്ചു​ഗലിൽ തൊഴിലാളി സംഘടനകളുടെ പണിമുടക്ക്

portugal strike against reforming labour policy

തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്ന പോർച്ചു​ഗൽ ​ഗവൺമെൻ്റിൻ്റെ തൊഴിൽ നയങ്ങളുടെ പരിഷ്കരണത്തിനെതിരെ തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ ന​ഗരം സ്തംഭിച്ചു. വിദ്യാഭ്യാസം, ആശുപത്രി സേവനങ്ങളും തടസ്സപ്പെട്ടതിനു പുറമെ റെയിൽ, വിമാന സർവീസുകളും നിലച്ചു. നൂറിലധികം തൊഴിൽ ചട്ടങ്ങൾ ഭേദ​ഗതി ചെയ്യാൻ സർക്കാർ തൂരുമാനിച്ചിരുന്നു. ഇവ തൊഴിലാളികളുടെ അവകാശങ്ങളെ തകർക്കുന്നതാണെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. ഇതിനെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തിയത്.

ഉത്പാദനവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടാനാണ് ഭേദ​ഗതിയെന്നാണ് ​ഗവൺമെൻ്റ് പറയുന്നത്. എന്നാൽ ഇതിൽ ഇതുവരെ വിശ​ദീകരണങ്ങളില്ല. മാത്രമല്ല ഭേദ​ഗതിയിൽ മാറ്റം വരുത്തുന്നതിനെപ്പറ്റി തൊഴിലാളികളുടെ സംശയത്തിന് ഉത്തരവും നൽകിയിട്ടില്ല. 2013നു ശേഷം പോർച്ചുഗലിൽ നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്. എല്ലാ മേഖലകളും പണിമുടക്കിന് പൂർണ പിൻതുണ നൽകുന്നതായാണ് റിപ്പോർട്ടുകൾ.

Also read; ജെഫ്റി എപ്സ്റ്റിനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ അനുമതി നൽകി ന്യൂയോർക്ക് കോടതി

പല സ്ഥലങ്ങളിലും വളരെ ചുരുക്കം വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്.
തലസ്ഥാനമായ ലിസ്ബണിലെ തെരുവുകളിൽ വാഹനങ്ങൾ ഓടുന്നില്ല. ആശുപത്രികൾ തുറന്നെങ്കിലും നഴ്സുമാർ പണിമുടക്കിലാണ്. അപ്പോയിന്റ്മെന്റുകളും സർജറികളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യത്തിലാണ്. സർക്കാർ എയർലൈൻസായ ടിഎപി മൂന്നിലൊന്ന് സർവീസുകളാക്കി കുറയ്ക്കേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News