“മനസ്സിനനുസരിച്ച് ശരീരം വഴങ്ങി വരുന്നത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് യോഗ” ; മന്ത്രി ജി ആർ അനിൽ

മനസിനനുസരിച്ച് മനുഷ്യ ശരീരത്തിന് വഴങ്ങി വരാൻ പ്രാപ്തമാക്കുന്ന ഏറ്റവും നല്ല മരുന്നാണ് യോഗ എന്ന് മന്ത്രി ജി ആർ അനിൽ. യോഗാദിനം വിപുലമായ പരിപാടികളോടെ നടക്കുകയാണെന്നും ‘ഭൂമിക്ക് വേണ്ടി ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.


“പല മേഖലകളിൽ പല വിധത്തിലാണ് യോഗയെ ഉപയോഗിക്കുന്നത്. ചിലർ അതിനെ കച്ചവടത്തിനായി ഉപയോഗിക്കുന്നു. ചില കേന്ദ്രങ്ങളിൽ അവ വർഗീയതയ്ക്ക് ഉതകുന്നതാണോ എന്ന് പരീക്ഷിക്കുന്നവരുണ്ട്. സമൂഹത്തെ ജനകീയമാക്കി മാറ്റുന്നതിൽ യോഗ മാറിവരുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.

ALSO READ: പെന്‍ഷന്‍ വിതരണം പാളിയെന്ന മനോരമ ന്യൂസ് വാദം തെറ്റ്; ധനവകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

” സർവകലാശാല മാതൃക പരമായ പ്രവർത്തനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത് . പഠനകാര്യങ്ങളിൽ ഒരു വിഷയമായി യോഗയെ മാറ്റി. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമായി നാടിനും ജനങ്ങൾക്കും ഉപകരിക്കുമെന്നും ” അദ്ദേഹം പറഞ്ഞു.

ALSO READ: കുറ്റ്യാടിയിൽ രാസലഹരി നൽകി പീഡിപ്പിച്ച കേസ്; രജിസ്റ്റർ ചെയ്തിട്ടുള്ളത് 3 പോക്സോ കേസുകൾ, അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News