കൊടുവള്ളിയിൽ ഭാര്യാ പിതാവിനെ വെട്ടി പരുക്കേൽപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു

koduvalli

കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ പിതാവിനെയും, സഹോദരനെയും ആക്രമിക്കുകയും, വധഭീഷണി മുഴക്കുകയും വീടിന്റെ പോർച്ചിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ ദിൽകർ അലി (36) യെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10:30യോടെ എളേറ്റിൽ ചെറ്റക്കടവിൽ പുതിയോട്ടിൽ അബ്ദുൽ മജീദിന്റെ വീട്ടിലാണ് സംഭവം നടന്നത്.

പ്രതിയായ ദിൽകർ അലി മജീദിന്റെ മകളുടെ ഭർത്താവാണ്.വീടിന്റെ മുൻവശത്തെ വരാന്തയിലേക്ക് പ്രതി അതിക്രമിച്ചു കയറി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, ​കയ്യിൽ കരുതിയ മാരകായുധമായ കത്തി ഉപയോഗിച്ച് ഭാര്യാപിതാവായ അബ്ദുൽ മജീദിന്റെ ഇടതു കൈമുട്ടിന് വെട്ടിപരുക്കേൽപ്പിക്കുകയുമായിരുന്നു. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ​തടയാൻ ശ്രമിച്ച ഭാര്യാ സഹോദരൻ മുഹമ്മദ് മൻസൂറിന്റെ നെഞ്ചത്തും, ഇടുപ്പിലും പ്രതി കടിച്ചു പരിക്കേൽപ്പിക്കുകയും വീടിന്റെ ജനലിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തു.

Also Read: സീചെം ട്രോഫി; ഹിമാചൽപ്രദേശിനെ തോൽപ്പിച്ച് കേരളം

പ്രതിയുടെ ഭാര്യ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയും,​ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ആളുമായതിനെതിരെയാണ് ഭാര്യ പരാതി നൽകിയിരുന്നത്.അബ്ദുൽ മജീദിന്റെയും, മൻസൂറിന്റെയും പരാതിയിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News