എന്‍ഡിഎയില്‍ ഭിന്നത; അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നു; ബോധപൂര്‍വ്വമെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ബിജെപി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയില്‍ നിന്ന് എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് വിട്ടു നിന്നു.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തില്ല. പരിപാടിയെക്കുറിച്ച് വളരെ വൈകിയാണ് അറിയിപ്പ് ലഭിച്ചതെന്നും കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇതേക്കുറിച്ച് എന്‍ഡിഎയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.

ബിജെപിക്ക് പുറമേ എന്‍എസ്എസും അയ്യപ്പജ്യോതിയെ പിന്തുണച്ചിരുന്നു. എന്നാല്‍, സംഘടനയുടെ നേതാക്കളാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം, ബിഡിജെഎസ് നേതാക്കളില്‍ ചിലരൊക്കെ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയ്യപ്പജ്യോതിയില്‍ പോകരുതെന്നോ പോകണമെന്നോ എസ്എന്‍ഡിപി അംഗങ്ങളോടോ ബിഡിജെഎസ് അംഗങ്ങളോടോ പറഞ്ഞിരുന്നില്ല.

എന്നാല്‍, വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News