കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ.

നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ മുസ്‌ലീം ലീഗ് നൽകിയ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായും അദ്ദേഹം പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ച് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി കെസുധാകരൻ ഇറക്കിയ പ്രചാരമ വീഡിയോ ഇതിനിടെ വിവാദമായിരുന്നു.

സ്ത്രീകളെ പൊതുപ്രവർത്തനത്തിനും ജനസേവനത്തിനും കൊള്ളില്ലെന്നും അതിന് ആണ്‍കുട്ടികൾതന്നെവേണമെന്നുമായിരുന്നു വീഡിയോയിലെ പരാമർശം.

എതാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടർന്ന് നിയമാനുസൃത നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.

ആറ്റിങ്ങലിലെ ബി. ജെ. പി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ പ്രസംഗിച്ചതു സംബന്ധിച്ച് ഡി. ജി. പിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടി.

ഈ പ്രസംഗവും വീഡിയോയും ഏപ്രിൽ 16ന് തിരുവനന്തപുരം ബി. ജെ. പിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്.

ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്‌ക്കെതിരെ മുസ്‌ലീം ലീഗ് നൽകിയ പരാതി ഉചിതമായ നടപടികൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News