ആ നാടകവും പൊളിഞ്ഞു; ആദ്യം അക്കര മുങ്ങി; പിന്നാലെ രമ്യയും

തൃശൂര്‍: ആലത്തൂരില്‍ കോണ്‍ഗ്രസുകാരെക്കൊണ്ട് അക്രമം അഴിച്ചുവിട്ട് പരിക്കേറ്റുവെന്ന് പറഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന അനില്‍ അക്കര എംഎല്‍എക്ക് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസും ആശുപത്രി വിട്ടു.

കല്ലേറില്‍ കാര്യമായ പരിക്കുപറ്റിയെന്നു പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാത്രി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധപരിശോധനകളില്‍ ഇരുവര്‍ക്കും കാര്യമായ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

തിങ്കളാഴ്ച രാവിലെതന്നെ അധികൃതരെ അറിയിക്കാതെ അനില്‍ അക്കര ആശുപത്രിയില്‍നിന്നു മുങ്ങി. പകല്‍ തെരഞ്ഞെടുപ്പ് നിശ്ശബ്ദ പ്രചാരണത്തിനിറങ്ങിയശേഷം എംഎല്‍എ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. തുടര്‍ന്നാണ് രമ്യ ഹരിദാസിനെ ഡിസ്ചാര്‍ജ് ചെയ്തത്. രാത്രിതന്നെ രമ്യ വോട്ട് ചെയ്യാന്‍ കോഴിക്കോട്ടേക്ക് പോവുകയും ചെയ്തു.

ആലത്തൂരില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ മറവില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ യുഡിഎഫുകാര്‍ കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. വിഡി പ്രസേനന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ മുതലെടുപ്പിനായി അനില്‍ അക്കര യുഡിഎഫ് സ്ഥാനാര്‍ഥിയെ കൂട്ടി, ഗുരുതര പരിക്കേറ്റുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു.

പരിശോധനയില്‍ കാര്യമായ പരിക്കൊന്നുമില്ലെന്നു കണ്ടതിനാല്‍ യുഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പ് നാടകം പൊളിയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News