നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു

മലപ്പുറം നിലമ്പൂർ മൂത്തേടം പുളക്കപ്പാറയിൽ മരം വീണ് മൂന്ന് പേർ മരിച്ചു. നെല്ലിക്കുത്ത് ആദിവാസി കോളനിയിലെ ഉത്സവ സ്ഥലത്ത് മരം പൊട്ടിവീണാണ് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു
വഴിക്കടവ് പുഞ്ചകൊല്ലി കോളനിയിലെ ചത്തി 59, അമരമ്പലം പഞ്ചായത്തിലെ പാട്ട കരിമ്പ് കോളനിയിലെ ചാത്തി 61, മൂത്തേടം പുളക്കപ്പാറ കോളനിയിലെ ശങ്കരൻ (60) എന്നിവരാണ് മരിച്ചത്. വൈകു ന്നേരം 6.30 ഓടെയായിരുന്നു അപകടം. പൂജ നടന്ന സ്ഥലത്തിന് സമീപമുള്ള വലിയ മരം കടപുഴകി വീഴുകയായിരുന്നു. മൂന്നു പേരും തൽക്ഷണം മരിച്ചു
പോലീസും ഫയർഫോഴ്സുമെത്തി മരം വെട്ടി മാറ്റിയാണ് മൃതുദേഹങ്ങൾ പുറത്തെടുത്തത്, പെരിന്തൽമണ്ണ ഡി.വൈ എസ് പി പി.എ ശിവദാസൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോളനിയിലെ  അനന്യ, രേണുക  എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News