കല്ലെറിയുന്ന മക്കള്‍ തീവ്രവാദികളായി മരിക്കും; അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം

കല്ലെറിയുന്നവര്‍ തീവ്രവാദികളായി മരിക്കുമെന്നും അതുകൊണ്ട് തങ്ങളുടെ മക്കളെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും കശ്മീരിലെ അമ്മമാര്‍ക്ക് ലെഫ്നന്റ് കേണല്‍ കെ ജെ എസ് ധില്ലന്റെ മുന്നറിയിപ്പ്. ഇന്ന് 500 രൂപയ്ക്ക് വേണ്ടി സൈന്യത്തിന് നേരെ ആണ്‍മക്കള്‍ കല്ലെറിഞ്ഞാല്‍ അയാള്‍ നാളെ തീവ്രവാദിയാകും.” 15 കോര്‍പ്‌സിന്റെ കമാന്റിംഗ് ജനറല്‍ ഓഫീസറായ ധില്ലന്‍ പറഞ്ഞു. തീവ്രവാദം തെരഞ്ഞെടുക്കുന്നവര്‍ക്ക് അല്‍പ്പായുസ്സാണെന്നും ചൂണ്ടിക്കാട്ടി. ”തീവ്രവാദം തെരഞ്ഞെടുത്ത 64 ശതമാനം പേരും തോക്കെടുത്ത് ഒരു വര്‍ഷം കഴിയും മുമ്പേ മരണം വരിച്ചു. ഏഴു ശതമാനം പേര്‍ പത്തു ദിവസം പോലും തികച്ചില്ല. ഒമ്പത് ശതമാനം ഒരു മാസം പൂര്‍ത്തിയാക്കിയില്ല. 17 ശതമാനം പേര്‍ മൂന്ന് മാസത്തിനുള്ളിലും 36 ശതമാനം ആറു മാസത്തിനുള്ളിലും കൊല്ലപ്പെട്ടു. മാതാപിതാക്കള്‍ മക്കളെ കല്ലെറിയാന്‍ വിട്ടാല്‍ തോക്കെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ ഇല്ലാതാക്കപ്പെടും.” ധില്ലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News