നടക്കുന്നത് ഭരണഘടനയുടെ അരുംകൊല; നാളെ ഏത് സംസ്ഥാനത്തിനും ഈ ഗതി വരും, ജമ്മു-കശ്മീർ വിഭജനത്തെ എതിർത്ത് കെകെ രാഗേഷ് എംപി

ജമ്മു കശ്മീർ വിഭജനത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിലൂടെ ഭരണഘടനയുടെ അരുംകൊലക്കാണ് രാജ്യം സാക്ഷിയാകുന്നതെന്ന് സിപിഐഎം രാജ്യസഭാംഗം കെകെ രാഗേഷ് ആരോപിച്ചു.

ജനാധിപത്യ തത്വങ്ങളും മതനിരപേക്ഷ ഘടനയും രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയാണ്. കേവലം 32 വരികളുള്ള ഒരു പ്രമേയത്തിലൂടെ ജമ്മുകാശ്മീർ സംസ്ഥാനത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

സിപിഐ(എം) നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വീട്ടുതടങ്കലിലാണ്. അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കശ്മീരിൽ അടിച്ചേൽപിക്കപ്പെട്ടിട്ടുള്ളത്.

ഭരണഘടനാവിരുദ്ധമായി ഒരു സംസ്ഥാനത്തെ യൂണിയൻ ടെറിട്ടറിയാക്കി പ്രഖ്യാപിക്കുന്നു. ഇത് ഇത് സംസ്ഥാനത്തിനും സംഭവിക്കാം.

ബില്ലിനെ പിന്തുണക്കുന്ന പ്രാദേശിക പാർട്ടികൾ ഇക്കാര്യം ചിന്തിക്കണം. പാസ്റ്റർ നീയോ മുള്ളറുടെ വരികൾ ഈ സന്ദർഭത്തിൽ ഉദ്ധരിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു.

ആദ്യം അവർ സോഷ്യലിസ്റ്റുകൾക്ക് നേരെ വന്നു. ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു സോഷ്യലിസ്റ്റായിരുന്നില്ല.

അതിന് ശേഷം അവർ ട്രേഡ് യൂണിയനിസ്റ്റുകൾക്ക് നേരെ തിരിഞ്ഞു. അപ്പോഴും ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നില്ല.

തുടർന്ന് അവർ ജൂതന്മാർക്ക് നേരെ തിരിഞ്ഞു. അപ്പോഴും ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എനിക്ക് നേരെ വന്നു. അപ്പോഴേയ്ക്കും എനിക്ക്‌വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിരുന്നില്ല.

ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിടുമ്പോൾ അതിനെ സംരക്ഷിക്കാൻ എല്ലാവരും യോജിക്കുകയാണ് വേണ്ടത്.

കെ കെ രാഗേഷ് രാജ്യസഭയിൽ നടത്തിയ പ്രസംഗം

ഫാസിസ്റ്റ് ഹിന്ദുരാഷ്ട്ര ആശയം ഉയർത്തിപ്പിടിക്കുന്ന ബിജെപിയിൽ നിന്ന് ഇതിലേറെ ഒന്നും പ്രതീക്ഷിക്കാനില്ല. നിങ്ങൾ ചരിത്രം മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ഹിറ്റ്‌ലറും മുസ്സോളിനിയും ഉൾപ്പെടെയുള്ള ഫാസിസ്റ്റുകളുടെ വിധി എന്തായിരുന്നു എന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.

കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ നേരത്തെ വാഗ്ദാനം ചെയ്ത രാഷ്ട്രീയപ്രക്രിയ പുനരാരംഭിക്കുകയാണ് ചെയ്യേണ്ടത്.

എല്ലാ വിഭാഗങ്ങളുമായും ചർച്ചചെയ്ത് ജതയുടെ അന്യവലക്കരണം കുറച്ചുകൊണ്ടുവരികയാണ് വേണ്ടത്. എന്നാൽ നിങ്ങൾ ഇന്ത്യയിൽ മറ്റൊരു പലസ്തീൻ സൃഷ്ടിക്കുകയാണ്.

കാശ്മീർ ജനതയുടെ അന്യവൽക്കരണം അപകടകരമാംവിധം ശക്തിപ്പെടുത്തുന്ന നടപടിയാണിതെന്നും കെകെ രാഗേഷ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News