ദില്ലി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മെഹബൂബ മുഫ്തിയെയും, ഒമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തത് എന്ത് വകുപ്പ് പ്രകാരണമാണെന്ന് വ്യക്തമാക്കണം.

അവരെ കുറിച്ച് ഒരു വ്യക്തത വരുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മുന്‍ മുഖ്യമന്ത്രിമാരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും യെച്ചൂരി ചോദിച്ചു. ജനങ്ങളെ തടവിലാക്കിയിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.