പുത്തുമല ദുരന്തം; ഔദ്യോഗികമായ തിരച്ചില്‍ അവസാനിപ്പിച്ചു

വയനാട്‌ പുത്തുമല ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്ക്‌ വേണ്ടിയുള്ള ഔദ്യോഗികമായ തിരച്ചിൽ അവസാനിപ്പിച്ചു. കാണാതായ ഹംസയുടെ മകൻ ഷഫീറിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല.

വീടിനോടും മസ്ജിദിനോട് ചേര്‍ന്ന ഭാഗങ്ങളിലായിരുന്നു തിരച്ചില്‍. ഫയര്‍ഫോഴ്‌സ്, പൊലീസ്, ഫോറസ്റ്റ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശ്രമം. ദുരന്തത്തിൽ കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

അവസാനം കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഡി എൻ എ ഫലം ഇന്ന് ലഭിക്കും. ഇതിനുശേഷം മൃതദേഹങ്ങള്‍ബന്ധുക്കൾക്ക്‌ വിട്ടുനൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News