ശ്വാസതടസത്തെയും അണുബാധയെയും തുടര്‍ന്ന് ഗായിക ലതാമങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ലതാ മങ്കേഷ്‌കര്‍ ചികിത്സയിലിരിക്കുന്നത്.

പര്‍തിത് സമദാനിയുടെ ചികിത്സയിലാണ് ലതാ മങ്കേഷ്‌കര്‍. നിരീക്ഷണത്തിലാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ അറിയിച്ചു.

ലതാ ദീദി ഇപ്പോഴും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് സുഖംപ്രാപിച്ച് വരുന്നു നാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് തോന്നുന്നതെന്നും ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരി ഉഷാ മങ്കേഷ്‌കര്‍ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ തൊണ്ണൂറ് വയസ് പൂര്‍ത്തിയായ ലതാ മങ്കേഷ്‌കര്‍ അഞ്ചുവര്‍ഷമായി പിന്നണിഗാന രംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ്.