ലോക കേരള സഭ തട്ടിപ്പാണെന്ന അഭിപ്രായം ലീഗിനില്ലെന്ന് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് തീരുമാനം ശരിയായില്ല

മലപ്പുറം: ലോക കേരള സഭ തട്ടിപ്പാണെന്ന അഭിപ്രായം മുസ്ലീം ലീഗിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി.

പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദിയായിരുന്നു ലോക കേരള സഭ. അത് ബഹിഷ്‌ക്കരിക്കാനുള്ള യുഡിഎഫ് തീരുമാനം ശരിയായില്ല. പങ്കെടുത്ത് പ്രശ്നങ്ങള്‍ ഉന്നയിക്കുകയായിരുന്നു വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ലോക കേരള സഭയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി നേതാക്കളും പ്രതികരിച്ചു. ഒന്നാം കേരള സഭയില്‍ കെഎംസിസി അംഗങ്ങള്‍ പ്രതിനിധികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News