കാട്ടാക്കടയില്‍ ഗൃഹനാഥനെ മണല്‍മാഫിയ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കാട്ടാക്കടയില്‍ ഗൃഹനാഥനെ മണല്‍മാഫിയ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . ടിപ്പര്‍ ലോറി ഡ്രൈവറായ ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസിലെ ഏട്ട് പ്രതികളും അറസ്റ്റിലായി. സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് മണല്‍ മാഫിയ സംഗീതിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്

കാട്ടാക്കട അനധികൃത മണ്ണ് കടത്ത് ചോദ്യം ചെയ്ത സംഗീതിനെ ജെ സി ബി ബക്കറ്റ് കൊണ്ട് അടിച്ചു കൊന്ന സംഭവത്തിലാണ് ടിപ്പര്‍ ലോറി ഡ്രൈവറായ ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കട്ടക്കോട് സ്വദേശി ബൈജു കാട്ടാക്കട പോലീസില്‍ കീ‍ഴടങ്ങുകയായിരുന്നു സംഭവ ദിവസം രണ്ടാമത്തെ ടിപ്പർ ഓടിച്ചിരുന്നതും സംഗീതിന്‍റെ കാർ തള്ളി നീക്കാൻ സഹായിച്ചതും ബൈജുവാണ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടെ ഇനിയും പിടിയിലാകാനുണ്ട് എന്നാണ് പോലീസ് പറയുന്നത്. കേസിൽ എട്ടു പ്രതികൾ ആണ് ഇതുവരെ പിടിയിലായത്. സംഭവം നടക്കുമ്പോൾ മണ്ണ് മാന്തി യന്ത്രം ഓടിച്ചിരുന്ന ചാരുപാറ സ്വദേശി വിജിൻ സംഭവ ദിവസം കീഴടങ്ങിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News