രാജ്യത്തെ സ്വകാര്യമേഖലക്ക് തീറെഴുതി കേന്ദ്രബജറ്റ്; എല്‍ഐസി, ഐഡിബിഐ ഓഹരികള്‍ വില്‍ക്കും; റെയില്‍വേയില്‍ സ്വകാര്യവത്ക്കരണത്തിന് ഊന്നല്‍; വിദ്യാഭ്യാമേഖലയില്‍ വിദേശ നിക്ഷേപം; ആദായനികുതി ഘടനയില്‍ മാറ്റം

ദില്ലി: രാജ്യത്തെ സ്വകാര്യമേഖലക്ക് തീറെഴുതിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചും നിര്‍മ്മലാ സീതാരാമന്റെ കേന്ദ്ര ബജറ്റ്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. ബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന പ്രഖ്യാപിച്ചത്.

പ്രാഥമിക ഓഹരിവില്‍പ്പന ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു. ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വില്‍ക്കും. റെയില്‍വേയുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുന്ന പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.

റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി. തേജസ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു. പുതിയ വിദ്യാഭ്യാസനയം ഉടന്‍ രൂപീകരിക്കുമെന്നും നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. നാഷണല്‍ പൊലീസ്, ഫോറണ്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വിജയമാണെന്നും സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയ്ക്കായി 69000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. നൈപുണ്യ വികസനത്തിന് 3000 കോടി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടിയും സ്വച്ഛ് ഭാരത് മിഷന് 12300 കോടിയും അനുവദിച്ചു. ഊര്‍ജമേഖലയ്ക്ക് 22000 കോടിരൂപയാണ് വിഹിതം.

മറ്റു പ്രഖ്യാപനങ്ങള്‍

  • എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിക്കും, ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വില്‍ക്കും.
  • ആദായനികുതി ഘടനയില്‍ മാറ്റം.
  • കോര്‍പ്പറേറ്റ് നികുതി കുറച്ചു.
  • ആറ് ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ഫോണ്‍.
  • 2021നു മുമ്പ് പാരിസ് ഉടമ്പടി നടപ്പാക്കും.
  • നോണ്‍ ഗസറ്റഡ് തസ്തികകളിലേക്ക് ഏകജാലക നിയമന സംവിധാനം.
  • പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണയിക്കുന്നത് പുതിയ ദൗത്യ സംഘം.
  • പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി, ഭാരത് നെറ്റിന് 6000 കോടി.
  • ക്വാണ്ടം ടെക്‌നോളജിക്കായി 8000 കോടി.
  • സ്വകാര്യ ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ക്ക് അനുവാദം.
  • ഊര്‍ജ്ജ മേഖലക്ക് 22000 കോടി.
  • 11,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും.
  • 2024ഓടെ നൂറു വിമാനത്താവളങ്ങള്‍.
  • റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍.
  • എല്ലാ ജില്ലകളിലും എക്‌സ്‌പോര്‍ട്ട് ഹബ്ബുകള്‍.
  • 2023ല്‍ ദില്ലി-മുംബൈ എക്‌സ്പ്രസ് വേ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
  • കൂടുതല്‍ തേജസ് ട്രെയിനുകള്‍, ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി കൂടുതല്‍ സര്‍വ്വീസുകള്‍.
  • പൊതുസ്വകാര്യ പങ്കാളിത്തതോടെ അഞ്ചു സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കും.
  • പൊലീസ് സര്‍വ്വകലാശാലയും ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാലയും സ്ഥാപിക്കും.
  • ആരോഗ്യമേഖലയില്‍ കൂടുതല്‍ പൊതുസ്വകാര്യ പങ്കാളിത്തം.
  • ഉഡാന്‍ പദ്ധതിയില്‍ 100 വിമാനത്താവളങ്ങള്‍.
  • 2025 ഓടെ ക്ഷയരോഗത്തെ രാജ്യത്ത് നിന്ന് നിര്‍മാര്‍ജനം ചെയ്യും.
  • നൈപുണ്യവികസനത്തിന് 3000 കോടി.
  • പൊതു-സ്വകാര്യപങ്കാളിത്തത്തോടെ 150 പാസഞ്ചര്‍ ട്രെയിനുകള്‍.
  • റെയില്‍വെയില്‍ സ്വകാര്യവത്കരണം.
  • കാര്‍ഷിക ഉത്പന്നങ്ങള്‍ അതിവേഗം വിപണിയിലെത്തിക്കാന്‍ കിസാന്‍ റെയില്‍.
  • 2021 മാര്‍ച്ചോടെ പുതുതായി 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
  • വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കും.
  • മത്സ്യ ഉല്‍പാദനം 2022-23 ല്‍ 2200 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും.
  • ഫുഡ് കോര്‍പറേഷനും വെയര്‍ഹൗസിങ് കോര്‍പറേഷനും കൈവശമുള്ള ഭൂമിയില്‍ വെയര്‍ഹൗസുകള്‍.
  • ഗ്രാമവികസനം, കൃഷി, ജലസേചനം മേഖലകളിലെ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി.
  • ജല്‍ജീവന്‍ പദ്ധതിക്ക് 3.06 ലക്ഷം കോടി.
  • സ്വച്ഛഭാരത് പദ്ധതിക്ക് 12,300 കോടി.
  • 2025ഓടെ ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യും.
  • ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങും.
  • ആരോഗ്യമേഖലയ്ക്ക് 69,000 കോടി.
  • പുതിയ വിദ്യാഭ്യാസനയം ഉടന്‍.
  • ട്രെയിനുകളില്‍ കാര്‍ഷിക ഉത്പനങ്ങള്‍ കൊണ്ടുപോകാന്‍ സംവിധാനം.
  • 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍.
  • കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍.
  • കൃഷിക്കാര്‍ക്കു വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും.
  • ജലദൗര്‍ബല്യം നേരിടുന്ന നൂറു ജില്ലകളില്‍ പ്രത്യേക പദ്ധതികള്‍.
  • കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കും.
  • ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ധന്യലക്ഷമി പദ്ധതികള്‍.
  • തരിശുനിലങ്ങളില്‍ സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കും.
  • 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍.
  • കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.
  • കാര്‍ഷികമേഖലയ്ക്കായി 16 കര്‍മ്മപദ്ധതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News