ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രിയുടെ പരാമര്‍ശം രാജ്യസഭ നീക്കി; ഒഴിവാക്കിയത് ഈ വാക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഉപയോഗിച്ച ഒരു വാക്ക് സഭാരേഖകളില്‍ നിന്ന് ഒഴിവാക്കി. “നുണ” എന്ന അര്‍ത്ഥം വരുന്ന “ഝൂട്ട്’ എന്ന വാക്കാണ് ഒഴിവാക്കിയത്‌.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച  പരാമര്‍ശം നടത്തുമ്പോഴാണ് നരേന്ദ്ര മോഡി ഝൂട്ട് എന്ന വാക്ക് ഉപയോഗിച്ചത്. ഈ വാക്ക് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഇത് അനുസരിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാക്ക് നീക്കം ചെയ്തത്. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാക്ക് നീക്കം ചെയ്യുന്നത് അപൂര്‍വ്വ നടപടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News