ദില്ലിയില്‍ വീണ്ടും ആക്രമണസാധ്യത; ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് നേരെ ഭീഷണിയുമായി സംഘപരിവാര്‍; നിരോധനാജ്ഞ, വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ ഭീഷണിയുമായി വീണ്ടും സംഘപരിവാര്‍.

ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണി മുഴക്കി. ഭീഷണിയുടെ പശ്ചാതലത്തില്‍ പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആക്രമണസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ ഷഹീന്‍ ബാഗില്‍ വിന്യസിച്ചിട്ടുണ്ട്.

ക്രമസമാധന പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജോയിന്റ് കമീഷണര്‍ ഡി.സി ശ്രീവാസ്തവ പറഞ്ഞു.

സമരക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ നേരത്തെയും സംഘപരിവാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ മേഖലകളിലും ഒരു കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്.

ഹിന്ദു ഏക്ത സിന്ദാബാദ് എന്ന പേരിലാണ് കലാപത്തിനുവേണ്ടി ആളുകളെ കൂട്ടുന്നത്. സംഘപരിവാര്‍ അനുകൂല വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ആഹ്വാനങ്ങള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here