ഇത് ദില്ലിയാണെന്ന് കരുതിയോ? മുസ്ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് മുസ്ലിം യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ രണ്ട് പേരെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ഒപ്പം പശുവിനെ കൊല്ലുന്നവരാണെന്ന് ആരോപിച്ച് മതപരമായി അധിക്ഷേപിച്ച് സംസാരിച്ച അക്രമസംഘം ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായുംമര്‍ദ്ദനത്തിനിരയായവര്‍ പറയുന്നു.

പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് രണ്ട് യുവാക്കളെ ഏഴോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.വേദനകൊണ്ട് പുളയുമ്പോഴും ഇരുവരേയും അക്രമിസംഘം മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും മതത്തിന്റെ പേരില്‍ അതിക്ഷേപിച്ചെന്നും ഇരുവരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News