രാജ്യം വിപരീതദിശയില്‍; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതദിശയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധര്‍.

സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ബ്രിട്ടന്‍, വിയത്നാം, ബംഗ്ലാദേശ്, ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ വ്യവസായമേഖലയിലെ ശമ്പളബാധ്യതയുടെ ഗണ്യമായ പങ്ക് സര്‍ക്കാര്‍ ഏറ്റെടുത്തു.തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്.

തൊഴിലാളികള്‍ക്ക് കോട്ടമുണ്ടായാല്‍ രാജ്യമാകെ മുങ്ങും-ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റിലെ സെന്റര്‍ ഫോര്‍ എംപ്ലോയ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ രവി ശ്രീവാസ്തവയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സിലെ രാധിക കപൂറും ചൂണ്ടിക്കാട്ടി.തൊഴില്‍സമയം എട്ടില്‍നിന്ന് പന്ത്രണ്ട് മണിക്കൂറാക്കുന്നത് സമ്പദ്ഘടനയെ കൂടുതല്‍ മോശം അവസ്ഥയിലെത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here