പ്രിയ സഖാവിന് ജന്മദിനാശംസകള്‍: കമല്‍ഹാസന്‍

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍.

കൊവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും, അങ്ങനെ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമല്‍ഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് നടന്‍ മോഹന്‍ലാലും സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു.

എന്നാല്‍ ജന്മദിനം പ്രമാണിച്ച് മുഖ്യമന്ത്രിക്ക് പ്രത്യേക ആഘോഷമൊന്നുമില്ല. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News