പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം; സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.

ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം നിലനില്‍ക്കെയായിരുന്നു മോദിയുടെ സന്ദര്‍ശനം. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

നേരത്തേ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് പിന്നീട് ഒഴിവാക്കി. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം എം നരവനെ എന്നിവര്‍ പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

ചൈനയുമായി സൈനികതലത്തിലുള്ള ചര്‍ച്ചയുടെ പുരോഗതിയും അതിര്‍ത്തിയിലെ സൈനിക വിന്യാസവും പ്രധാനമന്ത്രി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News