ജലാലിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു; സ്വര്‍ണം കടത്താന്‍ രഹസ്യ അറ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ജലാലിന്റെ കസ്റ്റഡിയിലെടുത്ത കാറില്‍ രഹസ്യ അറ കണ്ടെത്തി.

സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാറിലാണ് രഹസ്യ അറ കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിച്ചു.

നിരവധി സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ ജലാലിനെ വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തില്‍ ഡിആര്‍ഐ കേസെടുത്തതു മുതല്‍ പിടികിട്ടാപുള്ളിയാണ്. നെടുമ്പാശേരി വിമാനത്താവളം വഴിയും ചെന്നൈ, മുംബൈ, ദില്ലി വിമാനത്താവളങ്ങള്‍ വഴിയും ഇയാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നു.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ട റമീസില്‍ നിന്നാണ് ജലാലിലേക്കും മറ്റ് രണ്ടു പേരിലേക്കും കസ്റ്റംസ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News