കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെ ചോദ്യം ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസിന്‍റെ നോട്ടീസ്

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ പോലീസ് നോട്ടീസ് നൽകി.

രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിലാണ് നോട്ടീസ്. കേന്ദ്ര മന്ത്രി വിമത കോൺഗ്രസ്‌ എം.എൽ.എ മാരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖ നേരത്തെ പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്യുന്നതിന് രാജസ്ഥാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വാട്സാപ്പിലാണ് പോലീസ് മന്ത്രിയ്ക്ക് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News