സ്വര്‍ണക്കടത്ത് കേസിലെ ഭീകരബന്ധം; കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ നാളെ കോടതിയില്‍ ഹാജരാക്കും; റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും കൂട്ടാളിയും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ നാളെ കോടതിയില്‍ ഹാജരാക്കും.

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് അലി ഇബ്രാഹിം ഉള്‍പ്പെടെ 10 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും കൂട്ടാളിയുമാണെന്ന് എന്‍ഐഎ വ്യക്തമാക്കി.

ഇരുവരെയും മൂവാറ്റുപുഴയില്‍ നിന്നാണ് എന്‍ഐഎ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. റമീസില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ വച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 24, 26 തീയതികളിലാണ് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തത്.

അതേസമയം, ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്നയേയും, സന്ദീപിനേയും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News