ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ന്നു; 74-ാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം

പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും, 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തും. പെൺ കുട്ടികളുടെ വിവാഹപ്രായം പുനർക്രമീകരിക്കുമെന്നും മോദി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹം പ്രായം പുനർ ക്രമീകരിക്കും. ജമ്മു കാശ്മീരിന്റെ പ്രതേക പദവി എടുത്തു കളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭചിക്കുകയും ചെയ്തതിലൂടെ മേഖലയുടെ വികസനം സാധ്യമായതായി മോദി അവകാശപ്പെട്ടു. മണ്ഡല പുനർ നിർണായകം പൂർത്തിയായാൽ ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തും.

അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനുള്ള കോടതി ഉത്തരവ് എല്ലാവരും ക്ഷമയോടെ നടപ്പിലാക്കി. അതിർത്തി സംഘർഷത്തെക്കുറിച്ച് പരാമർശം നടത്തിയ മോദി ചൈനയുടെ പേരെടുത്തു പറയാതെ പരോക്ഷ വിമർശനം നടത്തി. എൽ. ഒ സി(loc) ആയാലും എൽ. എ. സി(lac) ആയാലും

വെട്ടിപിടിക്കൽ നീക്കങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. കോവിടിന്റെ മൂന്ന് പ്രതിരോധ വാക്സിനുകളാണ് ഇന്ത്യ വികസിപ്പിക്കുന്നത് എന്നും മോദി അറിയിച്ചു. ഒന്നര മണിക്കൂർ നീണ്ട ദീർഘമായ പ്രസംഗമാണ് മോദി നടത്തിയത്. കോവിഡ് പ്രോട്ടോകോൾ കുട്ടികളുടെ ആശയവിനിമയം ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News