സ്വതന്ത്ര നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കും, സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല.
യഥാര്‍ത്ഥ പാര്‍ട്ടി ഏതെന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വരാനിരിക്കെ കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം വീണ്ടും മുറുകി. പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ ആണ് എന്ന് ആവര്‍ത്തിച്ച ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു.
നിയമസഭയിലും പുറത്തും സ്വതന്ത്ര നിലപാട് തുടരും. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യില്ല
പി ജെ ജോസഫ് ഉള്‍പ്പെടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുമെന്നും ജോസ് വിഭാഗം പറഞ്ഞു.
അതേസമയം പാര്‍ട്ടി വിപ്പ് നല്‍കുക മോന്‍സ് ജോസഫ് ആണെന്നും ജോസ് കെ മാണി വിഭാഗത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്നും ജോസ് പക്ഷത്തെ എംഎല്‍എമാര്‍ വിപ്പ് പാലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു
അവിശ്വാസ പ്രമേയ ചര്‍ച്ചയിലും, രാജ്യസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് പ്രാധാന്യം ഇല്ലെന്നിരിക്കെയാണ് വിപ്പിനെ ചൊല്ലിയുള്ള പുതിയ ഏറ്റുമുട്ടല്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

