ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം; സംഭവം കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വച്ച്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം.

വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. നജീബ്, ആല്‍ബര്‍ട്ട് എന്നീ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് സംഘം എത്തിയത്. വാഹനത്തിന് ഉദ്യോഗസ്ഥര്‍ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഇവരുണ്ടായിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ച് കാര്‍ മുന്നോട്ട് പോയി. പിന്നീട് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു.

സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. നാല് പേര്‍ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News