വി മുരളീധരനെ തള്ളി കേന്ദ്രം; സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗില്‍ തന്നെയെന്ന് ധനകാര്യമന്ത്രാലയം

സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം.

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. ലോക്സഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തു. അതില്‍ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനുരാഗ് സിങ് ഠാക്കൂറിന്റെ മറുപടി.

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് നിരവധി തവണ വി മുരളീധരന്‍ ആവര്‍ത്തിച്ചിരുന്നു. കൂടാതെ ബിജെപി ചാനല്‍ തലവന്‍ അനില്‍ നമ്പ്യാര്‍ സ്വപ്ന സുരേഷിനോട് സ്വര്‍ണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാന്‍ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News