വെങ്ങാനൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ അഴിമതി ഭരണം; ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജെപി വിട്ട് സിപിഐഎമ്മിലേക്ക്. ബി.ജെ.പി വെങ്ങാനൂര്‍ ഈസ്റ്റ് മേഖല പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ സന്തോഷ്‌കുമാറാണ് ബി ജെ പി വിട്ടത്.

പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ഭരണത്തിനെതിരെയും അവരെ സഹായിക്കുന്ന ബി ജെ പി നേതൃത്വത്തിനെതുരെയുമുള്ള താക്കീതാണ് തന്റെ ഈ തീരുമാനമെന്ന് സന്തോഷ്‌കുമാര്‍ പറഞ്ഞു.

താന്‍ കൂടി ഭരണ സമിതി അംഗമായുള്ള വെങ്ങാനൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമുള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത് അഴിമതി നിറഞ്ഞ ഭരണമാണ്. ഇതിലൂടെ കോടികളാണ് ഇവര്‍ കൈവശപെടുത്തുന്നത്.

എന്നാല്‍ ഇക്കാര്യം നിരവധി തവണ ബി ജി പി നേതൃത്വത്തെ അറിയിച്ചു ഒരു നടപടിയും എടുത്തില്ല ഇതിനെതിരെയുള്ള പ്രതിഷേധമാണ് തന്റെ രാജിയെന്ന് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ബി.ജെ.പി വെങ്ങാനൂര്‍ ഈസ്റ്റ് മേഖല പ്രസിഡന്റുമായ സന്തോകുമാര്‍ പറയുന്നു.

പതിനഞ്ചാം വയസ്സില്‍ ആര്‍ എസ് എസില്‍ അംഗമാകുമയും,യുവമോര്‍ച്ച പഞ്ചായത്ത്പ്രസിഡന്റ്,കോവളം മണ്ഡലം സെക്രട്ടറി, ബി ജെ പി വെങ്ങാനൂര്‍പഞ്ചായത്ത് ജനറല്‍സെക്രട്ടറി, പഞ്ചായത്ത് ഈസ്റ്റ് മേഖല പ്രസിഡന്റ് എന്നീ ചുമതലകള്‍വഹിച്ച് പ്രവര്‍ത്തിച്ച് വരുകയായിരുന്നു.എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ നടക്കുന്ന അഴിമതി പുറത്ത് കൊണ്ട് വന്നപ്പോള്‍ മുതല്‍ ബിജെപി നേതൃത്വം എന്നെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും മാത്രമല്ല ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്നും സന്തോഷ് പറയുന്നു.

എന്നെ വിജയിപ്പിച്ച എന്റെ നാട്ടുകാരോട് എനിക്കുള്ള കടമ നിര്‍വ്വഹിക്കേണ്ടതായിട്ടുണ്ട്.അതുകൊണ്ട് അഴിമതി പണം പങ്ക് വച്ച് ജീവിക്കുന്ന നേതാക്കന്മാരുടെ പ്രസ്ഥാനമായ ബി ജെ പി യില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇനി താല്പര്യമില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പൗരന് ഉറപ്പ് വരുത്താനും മതേതരത്വം സംരക്ഷിക്കനും നിലകൊള്ളുന്ന സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും സന്തോഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News