‘ഞെട്ടി; അതും സുഹൃത്തെന്ന് കരുതിയ ആള്‍’: അവള്‍ക്കൊപ്പം തന്നെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായ നടന്‍ സിദ്ധിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്.

സുഹൃത്തെന്ന് കരുതിയ ആള്‍ തന്നെ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താനെന്നും നീതി ജയിക്കുമെന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവളൊപ്പമെന്നും പാര്‍വ്വതി കുറിച്ചു.

അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്‌വിനിന്റെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

അതിജീവിച്ചവര്‍ മൂന്നു വര്‍ഷത്തിലേറെയായി യാതനയിലൂടെയും നിരന്തരമായ ആഘാതങ്ങളിലൂടെയും കടന്നുപോകുന്നത്. നിവര്‍ന്ന് നിന്ന് കൊണ്ട് തന്നെ അവള്‍ നീതിക്കായി പോരാടുന്നതാണ് നാം കണ്ടത്. ഇത് ഒരുതരത്തില്‍ പീഡനമാണ്. സാക്ഷികള്‍ മൊഴികള്‍ മാറ്റുന്നത് ഞെട്ടിക്കുന്നതാണ്. പ്രത്യേകിച്ച് സുഹൃത്ത് എന്ന് കരുതിയ ആള്‍. ഹൃദയഭേദകം. എന്നിരുന്നാലും, അവളുടെ പോരാട്ടം വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവള്‍ക്കൊപ്പം, പാര്‍വ്വതി കുറിച്ചു.

“It is certain, in any case, that ignorance, allied with power, is the most ferocious enemy justice can have. Neither…

Posted by Parvathy Thiruvothu on Saturday, 19 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News