യുഎഇയെ അവഹേളിച്ച് കുഞ്ഞാലികുട്ടി: ഈന്തപ്പഴത്തിനുള്ളില്‍ സ്വര്‍ണം കടത്തിയെന്ന് പരാമര്‍ശം; ഇന്തപ്പഴം അയച്ചത് യുഎഇ ഭരണകൂടം നേരിട്ട്

തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ നയതന്ത്ര ബാഗേജ് വഴി ഈന്തപ്പഴത്തില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയെന്ന ദുസ്സൂചനയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതല്‍ ആയിരുന്നുവെന്നും അതിനകത്ത് യുഎഇ സര്‍ക്കാര്‍ അവിടെനിന്ന് അയച്ച സ്വര്‍ണമായിക്കൂടെ എന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും നയതന്ത്ര ചാനല്‍ ഉപയോഗിച്ച് കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News