ചെന്നിത്തലയ്ക്ക് സ്വപ്‌നയുടെ സമ്മാനം; വെളിപ്പെടുത്തലുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയ്ക്ക് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് ഐ ഫോണ്‍ സമ്മാനിച്ചതായി വെളിപ്പെടുത്തല്‍.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്റേതാണ് വെളിപ്പെുത്തല്‍. സിബിഐയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍.

2019 ഡിസംബര്‍ രണ്ടിനാണ് ഐ ഫോണ്‍ സമ്മാനമായി നല്‍കിയത്. സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണ്‍ വാങ്ങി നല്‍കിയതെന്നും സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നു.

ഫോണ്‍ വാങ്ങിയതിന്‍റെ ബില്ലും ഹര്‍ജിയ്ക്കൊപ്പം സമര്‍പ്പിച്ചു. ഹര്‍ജിയും ബില്ലിന്‍റെ പകര്‍പ്പും കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News