നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് സമരം നടത്തും; രോഗവ്യാപനത്തിനിടെ വെല്ലുവിളിയുമായി കെ മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് സമരങ്ങള്‍ ഇല്ലാതാക്കാനാണെന്നും 144 ലംഘിച്ചും കോണ്‍ഗ്രസ് സമരം നടത്തുമെന്നും കെ മുരളീധരന്‍ എംപി കോഴിക്കോട്ട് പറഞ്ഞു.

രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, പ്രതിഷേധങ്ങള്‍ നടത്തില്ലെന്നും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെ.പി.സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News