‘ആണ്ടിലൊരിക്കല്‍ വന്നുപോകുന്ന വ‍ഴിപാടല്ല ഈ വനിതാ നേതാവിന്‍റെ രാഷ്ട്രീയം’; വൈറലായി ഫെയ്സ്ബുക്ക് കുറിപ്പ്

സമകാലിക ഇന്ത്യയിലെ നീതിനിഷേധത്തിന്‍റെ പുതിയ പേരാവുകയാണ് ഹത്രാസ്. അക്രമികളുടെ ക്രൂരമായ പീഡനത്തിന് ഇരയായതിന് പുറമെ ഭരണകൂടവും നീചമായ നീതിനിഷേധമാണ് കുടുംബത്തിനെതിരെ നടത്തുന്നത്.

വിഷയത്തില്‍ യുപി പൊലീസിന്‍റെയും യോഗി ആദിത്യനാഥിന്‍റെ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഹത്രാസിലെ യുവതിയുടെ കുടുംബത്തിന്‍റെ നീതിക്കായുള്ള പോരാട്ടത്തില്‍ സജീവമാണ് സിപിഐഎമ്മും ഇടതുപക്ഷവും. സംഭവത്തിന്‍റെ തുടക്കും മുതല്‍ വിഷയത്തില്‍ സജീവമായി ഇടപെട്ട സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെ കുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാവുന്നു.

ഷോ ഓഫുകള്‍ക്കും നൈമിഷികമായ പ്രതികരണങ്ങള്‍ക്കുമപ്പുറം നമ്മള്‍ അടയാളപ്പെടുത്തേണ്ടത് ഇത്തരം പോരാട്ടങ്ങളെയാണെന്നും സാധാരണക്കാരന്‍റെ നീതിക്കായുള്ള പോരാട്ടത്തില്‍ ഈ ദുരിതകാലത്തും ബൃന്ദ രണ്ട് മാസമായി തെരുവിമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സഖാവ് വൃന്ദകാരാട്ട്..2 മാസത്തിലധികമായ് തെരുവിലാണ്.പ്രതിഷേധ സമരങ്ങളുമായി..

ലാൽ സലാം പ്രിയപ്പെട്ട സഖാവെ.❤
————————————————————–

എനിക്ക് രാഹുൽ ഗാന്ധിയോടോ പ്രിയങ്ക വാദേരയോടോ യാതോരു പരിഭവവുമില്ല.അവരെന്താണ, അവരെ എന്താണോ ആക്കി നിർത്തുന്നത് അതവർ കാലങ്ങളായി തുടരുന്നു എന്ന് മാത്രം.വിഷയത്തിന്റെ കാമ്പിൽ തൊടാത്ത തൊലി പുറത്തെ ഷോ ഓഫുകളും അതിന്റെ പി ആറും ഇല്ലെങ്കിൽ രാഹുൽ ഗാന്ധിയില്ല.മധ്യ വർഗ്ഗ ലിബറൽക്ക് വേണ്ട സാരിയുടെ ചേലും ഇന്ദിരയുടെ ഇമേജ് മോൾഡിങ്ങും എലീറ്റ് ഫെമിനിസ്റ്റുകൾക് വേണ്ട ചേരുവകളും നിറഞ്ഞു നിന്നില്ലെങ്കിൽ പ്രിയങ്കയില്ല.

പരിഭവമുള്ളത് ലിബറൽ (ലെഫ്റ്റ്) എന്ന വിശാല പ്ലാറ്റ് ഫോമിൽ സ്വയം പ്രതിഷ്ഠിച്ച മഹാ മനുഷ്യരോട് മാത്രമാണ്.

ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ കഴിഞ്ഞ ഒന്നൊന്നര മാസമായി ഈ തെരുവുകളിൽ നിർത്താതെ പ്രസംഗിക്കുന്നുണ്ട്,സമരം നയിക്കുന്നുണ്ട്,അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഡൽഹി കലാപ കേസിൽ ഇവർ അടക്കം മൂന്ന് വനിതാ കമ്യൂണിസ്റ്റ് നേതാക്കളുടെ പേര് കൂടെ ഉൾപ്പെടുത്തിയത് കഴിഞ്ഞ ആഴ്ച്ചയാണ്.

ഇവർ സിപിഐ(എം) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് എന്നത് കൊണ്ട് മാത്രമാണ് ലിബറൽ ഫെമിനിസ്റ്റുകൾക്ക് പോലും ഇവരുടെ പേര് അയിത്തമായി നിൽക്കുന്നത്. ഇവർക്ക് ചുറ്റും പറക്കുന്നത് ചെങ്കൊടിയാണ് എന്ന ഒറ്റ കാരണത്താലാണ് ഓരോ തവണ സംഘ പരിവാർ ഭരണകൂടം ഇവരെ വേട്ടയാടുന്ന വാർത്തകൾ വരുമ്പോഴും നിങ്ങൾ ഫെയ്‌സ് ബുക് ചലഞ്ചുകളിൽ മുഴുകുന്നത്.

സഖാവ് ബൃന്ദാ കാരാട്ട് കർഷക ബില്ലിനെതിരായ സമരത്തിൽ തെരുവുകളിൽ കർഷക തൊഴിലാളികൾക്കൊപ്പം നിറഞ്ഞു നിൽക്കുന്ന വേളയിൽ തന്നെയാണ് യുപി വിഷയത്തിൽ ഇന്ന് പ്രക്ഷോഭം നയിക്കുന്നത്.

ഈ 72 കാരി ജനിച്ചതും വളർന്നതും നേതാവായതും ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും ഇൻഫ്ലുവെൻഷ്യലും ജനിക്കുന്നവരത്രയും ദേശീയ നേതാവായും വളരുന്നതുമായ കുടുംബ പാർട്ടിയിൽ അല്ല എന്നത് കൊണ്ട് മാത്രം ഈ വനിതാ നേതാവിന്റെ സമര പോരാട്ടങ്ങൾ അടയാളപ്പെടുത്താതെ പോകരുത്.

ആണ്ടിലൊരിക്കൽ വന്നു പോകുന്ന വഴിപാടല്ല പ്രായം കൊണ്ട് വാർദ്ധക്യത്തിലേക്ക് കടന്ന ഈ വനിതാ നേതാവിന്റെ രാഷ്ട്രീയ ജീവിതം.
നിങ്ങളോടുള്ള ഒരു പ്രതീക്ഷയും കൊണ്ടല്ല. ഒരു പരിഭവം പറഞ്ഞെന്നു മാത്രം.

ആണ്ടിലൊരിക്കൽ വന്നു പോകുന്നവരല്ല.. മാസങ്ങളായി ഈ സ്ത്രീ തെരുവുകളിൽ ഉണ്ട്.. സമരങ്ങൾ നയിക്കുന്നുണ്ട്.. കർഷക ബില്ലിനെതിരായ സമരങ്ങൾ മുതൽ യു പി വിഷയത്തിൽ വരെ പ്രക്ഷോഭം നയിക്കുന്നു.. അവരെന്നും ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു.. അവരിത് ഇനിയും തുടരും.. ❤️

എന്റെ സഖാക്കൾക്ക് രാഷ്ട്രീയം അതിജീവനത്തിനുള്ള സമരമാർഗമാണ്.. യുപിയിലും ബംഗാളിലും നാടാകെയും എന്റെ സഖാക്കൾ പ്രക്ഷോഭത്തിലാണ്.. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, സിപിഐ(എം) അടക്കം എല്ലാ വർഗ്ഗ ബഹുജന സംഘടനകളും ഒന്നിച്ച് ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് തെരുവിലുണ്ട്… അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്..
പതിവായി നടക്കുന്നത് കൊണ്ടാകും ആരുടെയും ശ്രദ്ധയിൽപ്പെടാത്തത്..

സമര സഖാക്കൾക്കഭിവാദ്യങ്ങൾ✊️

https://www.facebook.com/rathu1991/posts/4002105966547546

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News