സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍; കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിച്ചിട്ടില്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിച്ചിട്ടില്ല. നിയമപരമായി ലഭിച്ച പണമാണെന്ന് സ്വപ്ന വിശ്വസിപ്പിച്ചു. അതിനാലാണ് ലോക്കര്‍ തുറക്കാന്‍ സ്വപ്നക്ക് സഹായം ചെയ്തതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്നക്ക് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ശിവശങ്കര്‍ പറഞ്ഞു.

നൂറ് മണിക്കൂര്‍ ഇതിനകം ചോദ്യം ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ആരോഗ്യത്തെ ബാധിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. തുടര്‍ന്നും സഹകരിക്കുമെന്നും ശിവശങ്കര്‍ പറഞ്ഞു.

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റ് 2018 ലേത് എന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. സ്വര്‍ണ്ണം പിടികൂടിയപ്പോള്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു എന്ന ഇഡിയുടെ വാദം തെറ്റാണ്. ഇഡി വിചാരണ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് ഈ വാദമെന്നും ശിവശങ്കര്‍ വ്യക്തമാക്കി. 302 പേജുള്ള റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here