“വീടുവെച്ചുകൊടുക്കാൻ ഏതു പിണറായിക്കും പറ്റും. എന്നാൽ ഓജസ്സും തേജസ്സുമുള്ള ആ മലയാളിയെ തിരിച്ചുപിടിക്കാനാണ് ഹസൻജിയുടെ ശ്രമം”:കെ ജെ ജേക്കബ്

അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ അടക്കം എൽ ഡി എഫ് കനടപ്പിലാക്കിയ പല പദ്ധതികളും നിർത്തലാക്കും എന്ന എം എം ഹസ്സന്റെ പ്രസ്താവനയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്.കോൺഗ്രസ്സ് പ്രസ്ഥാനത്തിന് കേരള ജനതയോടുള്ള കരുതലിനെ കുറിച്ചാണ് കെ ജെ ജേക്കബിന്റെ കുറിപ്പ് .”സർക്കാർ മുൻകൈയിൽ വീടുവയ്ക്കുമ്പോൾ മലയാളി വീണ്ടും മടിയനാകും; കലുങ്കിൽക്കയറും. ജീവിതശൈലീ രോഗങ്ങളുടെ അടിമകളായി നരകിച്ചു ജീവിച്ചു അവർ മരിക്കും.

അതിശയമെന്താണെന്നുവച്ചാൽ അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു!
ഇനി ഏറിയാൽ ആറുമാസം. അതിനകം മലയാളി പൂർണ്ണമായും മടിയനായി മാറും.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്‌ഥാനത്തിനും അതനുവദിക്കുക വയ്യ” എന്നാണ് മദ്ദേഹം കുറിച്ചിരിക്കുന്നത് .”വീടുവെച്ചുകൊടുക്കാൻ ഏതു പിണറായിക്കും പറ്റും. എന്നാൽ ഓജസ്സും തേജസ്സുമുള്ള ആ മലയാളിയെ തിരിച്ചുപിടിക്കാനാണ് ഹസൻജിയുടെ ശ്രമം”.

കുറിപ്പിന്റെ പൂർണ്ണരൂപം

ലൈഫ് മിഷൻ എന്നൊക്കെയാണ് പേരെങ്കിലും മലയാളിയെ മരണത്തിനു വിട്ടുകൊടുക്കാനുള്ള ഒരു മിഷനായിരുന്നു അത്.

ഒരു ഇടത്തരം മലയാളിയുടെ ആയുസ്സിന്റെ പകുതിയിലധികം അദ്ധ്വാനിക്കുന്നത് സ്വന്തമായി താമസിക്കാൻ കൊള്ളാവുന്ന വീടുണ്ടാക്കാനാണ്. അങ്ങനെയല്ലെങ്കിൽ അവരൊക്കെ വെറുതെ കള്ളുകുടിച്ചും കലുങ്കിലിരുന്നു വഴിയേ പോയവരെ കമന്റടിച്ചും കാലം പോക്കിയേനെ.

സർക്കാർ മുൻകൈയിൽ വീടുവയ്ക്കുമ്പോൾ മലയാളി വീണ്ടും മടിയനാകും; കലുങ്കിൽക്കയറും. ജീവിതശൈലീ രോഗങ്ങളുടെ അടിമകളായി നരകിച്ചു ജീവിച്ചു അവർ മരിക്കും. അതിശയമെന്താണെന്നുവച്ചാൽ അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു!

ഇനി ഏറിയാൽ ആറുമാസം. അതിനകം മലയാളി പൂർണ്ണമായും മടിയനായി മാറും. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്‌ഥാനത്തിനും അതനുവദിക്കുക വയ്യ. വീടുവെച്ചുകൊടുക്കാൻ ഏതു പിണറായിക്കും പറ്റും. എന്നാൽ ഓജസ്സും തേജസ്സുമുള്ള ആ മലയാളിയെ തിരിച്ചുപിടിക്കാനാണ് ഹസൻജിയുടെ ശ്രമം.അത് കൊണ്ടാണ് ലൈഫ് മിഷന് മരണ ശിക്ഷ.

മലയാളിയുടെ മനസ്സിനെ തൊട്ടറിഞ്ഞ ഉമ്മൻചാണ്ടിയെപ്പോലുള്ളവരിലാണ് ഹസൻജി അദ്ദേഹത്തിന്റെ ഗുരുക്കന്മാരെ കാണുന്നത്.ചാണ്ടി സാർ അനുഗ്രഹിക്കണം. പുരുഷുവും അനുഗ്രഹിക്കണം.

ലൈഫ് മിഷൻ പിരിച്ചുവിടുക മാത്രമല്ല ചെയ്യേണ്ടത്; ഗുണഭോക്താക്കളെ വഴിയിൽ ഇറക്കിവിടണം. എന്നിട്ടുപണിത രണ്ടരലക്ഷം വീടുകൾ പൊളിച്ചുകളയുകയും വേണം.
അപ്പോൾ മലയാളി ആരോഗ്യത്തിലേക്കു മടങ്ങും. പഞ്ചായത്തുകളുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുകയും ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here