കാര്‍ഷിക ബില്ല്: പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധം

കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെയുള്ള പ്രതിഷേധം പാര്‍ലമെന്‍റിനകത്തും പുറത്തും ഒരുപോലെ കരുത്താര്‍ജിക്കുന്നു.

കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ശക്തമായി തുടരുന്നതിന് പിന്നാലെ ഇന്ന് ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിലും ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള 16 പ്രതിപക്ഷ കക്ഷികളുടെ എംപിമാരാണ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുന്നത്.

അംബാനിക്കും അദാനിക്കും പാദസേവ ചെയ്യുന്ന നടപടി കേന്ദ്രം തിരുത്തുക, കര്‍ഷകരെ സംരക്ഷിക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News