ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ തയാറല്ലെന്ന് കേന്ദ്രസർക്കാർ

ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ തയാറല്ലെന്ന് കേന്ദ്രസർക്കാർ. എ എം ആരീഫ് എം.പിയുടെ ചോദ്യത്തിന് മറപടിയായാണ് ഇക്കാര്യം അറിയിച്ചത്.

നാല് ലക്ഷം രൂപ മുടക്കി കേരള സർക്കാർ നിർമ്മിക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതമായി ഗ്രാമപ്രദേശങ്ങളിൽ 72000 രൂപയും നഗര പ്രദേശങ്ങളിൽ 1.5 ലക്ഷം രൂപയും നൽകിയിരുന്നു.

കേന്ദ്ര സർക്കാർ ഗ്രാമ – നഗര പ്രദേശങ്ങളിലെ ഒരോ വീട്ടിനും അധിക തുക അനുവധിക്കുമോ എന്ന എ എം ആരീഫ് എം.പിയുടെ ചോദ്യത്തിന് ഇല്ലാ എന്ന് ഭവന നഗര വികസന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി എം.പി യുടെചോദ്യത്തിന് മറുപടി നൽകി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here