ഒടിടി റിലീസിന് പിന്നാലെ ദശ്യം 2 ടെലഗ്രാമില്‍

വളരെയേറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ലഭിച്ച ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ മലയാള ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയില്‍ തിയേറ്ററുകള്‍ അടച്ചിട്ടതോടെയാണ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് തീരുമാനിച്ചത്.

എന്നാല്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി തിയേറ്ററുകള്‍ തുറന്നതോടെ ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ഇറങ്ങിയ ദൃശ്യം ബ്ലോക്ക്ബസ്റ്റര്‍ആയിരുന്നു.

ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിച്ചതും ഷൂട്ടിങ് നടത്തിയതും. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും രണ്ടാഭാഗത്തിലുമുണ്ട്‌.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News