മാറിയ കേരളത്തിലൂടെ യുവതയുടെ അശ്വമേധം; ജിഎസ് പ്രദീപ് നയിക്കുന്ന യുവധാര-‘കേരളപ്പെരുമ’ ഇന്ന് കണ്ണൂരില്‍

കേരളത്തിന്റെ വികസന മുന്നേറ്റം വിളംബരം ചെയ്ത് ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന അശ്വമേധം വിവിധ ജില്ലകളിലൂടെ പ്രയാണം തുടരുന്നു. ഡിവൈഎഫ്ഐ മുഖ മാസികയായ യുവധാരയുടെ നേതൃത്വത്തിലാണ് ‘കേരള പെരുമ യുവതയുടെ അശ്വമേധം’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

വിജ്ഞാനവും വിനോദവും നിറഞ്ഞ യുവതയുടെ അശ്വമേധം പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിന്റെ ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപിന്റെ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിരവധി പേരാണ് ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്

അഞ്ച് വർഷത്തെ കേരളത്തിന്റെ വികസന മുന്നേറ്റം മുൻ നിർത്തിയാണ് ചോദ്യങ്ങൾ. ലൈഫ് പദ്ധതി, ഗെയിൽ പൈപ്പ് ലൈൻ, വിശപ്പ് രഹിത കേരളം, വൈദ്യുതി രംഗത്തെ മികവ് തുടങിയവയെല്ലാം ചോദ്യങ്ങളായി എത്തി. ഓരോ കേന്ദ്രത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് വീതം ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം

സംസ്ഥാനത്തെ 50 നിയോജക മണ്ഡങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 17 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News