മുഖ്യമന്ത്രിയെ മലയാളികള്‍ ജീവിതാനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ട്; കസ്റ്റംസിന്‍റേത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടി: മന്ത്രി കെടി ജലീല്‍

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌നയുടെ രഹസ്യമെഴിയെന്ന പേരില്‍ കസ്റ്റംസ് പുറത്തുവിട്ട വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് മന്ത്രി കെടി ജലീല്‍.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയാണ് കസ്റ്റംസ് സ്വീകരിക്കുന്നത്. സ്വന്തം കസ്റ്റഡിയില്‍ ഉള്ള ഒരു പ്രതിയെക്കൊണ്ട് രഹസ്യമൊഴി പറയിപ്പിച്ച് അതിന്റെ മാത്രം അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന തീതിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ ചെയ്യുന്നത്.

കെട്ടിപ്പൊക്കിയ ആരോപണങ്ങളല്ലാതെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷവും സര്‍ക്കാറിനോ മന്ത്രിമാര്‍ക്കോ എതിരെ വ്യക്തമായ ഒരു തെളിവും ഹാജരാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല അതിന്റെ ഇച്ഛാഭംഗത്തില്‍ നിന്നാണ് പുതിയ ആരോപണങ്ങള്‍ ഉണ്ടാവുന്നത്.

ഇതുകൊണ്ടൊന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു ചുക്കും ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ല മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ വീജിതാനുഭവങ്ങളിലൂടെ മനസിലാക്കിയിട്ടുണ്ടെന്നും മന്ത്രി കെടി ജലീല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

അബന്ധജഡിലമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഈ സമൂഹത്തോട് മാപ്പുപറയേണ്ടിവരുമെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here