
സ്വര്‍ണ്ണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ ആയിരുന്നില്ല പ്രതിപക്ഷത്തിന് താല്‍പ്പര്യം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് കള്ളക്കഥ മെനയുകയാണ്. സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല.
എല്ലാം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. എന്നാല്‍ പ്രതിപക്ഷം ഒരിക്കലും കേന്ദ്ര ഏജന്‍സികളെ കുറ്റം പറഞ്ഞില്ല. വലതുപക്ഷ മാധ്യമങ്ങള്‍ സര്‍ക്കാറിനെതിരായി കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ആ ശ്രമം ദയനായമായി പരാജയപ്പെടുകയായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here