കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെ നല്‍കി പങ്കനണ്ണന്‍; പകരം ചോദിച്ചത് എല്‍ഡിഎഫിന് ഒരു വോട്ട്

കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെ നല്‍കി പങ്കനണ്ണന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന പങ്കജാക്ഷന്‍. സിഐടിയു ചുമട്ടു തൊഴിലാളി, ദേശാഭിമാനി പത്രം ഏജന്റുമാണ് പങ്കനണ്ണന്‍.

പതിവ് പോലെ പത്രം ഇടാനായി പോകുന്ന വഴി എസ്.യു.ടി ആശുപത്രിക്ക് സമീപം റോഡില്‍ കിടന്ന് കിട്ടിയ ബാഗ് നേരെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു അണ്ണന്‍.

എസ് ഐ ബാഗ് തുറന്നു നോക്കിയപ്പോള്‍ പതിനായിരം രൂപയില്‍ കൂടുതല്‍ പണം ഉണ്ട്. ബാഗിലെ കാര്‍ഡില്‍ നിന്നും കിട്ടിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അങ്ങേ തലക്കല്‍ ബാഗിന്റെ ഉടമ.

അവര്‍ കുട്ടിക്ക് ഫീസ് അടക്കനായി കൊണ്ടുവന്ന തുകയാണ് നഷ്ടപ്പെട്ടത്. അവര്‍ സ്റ്റേഷനില്‍ എത്തി ബാഗ് പങ്കജാക്ഷനില്‍നിന്നും കൈപ്പറ്റി. പങ്കജാക്ഷന്റെ ജീവിത സാഹചര്യവും മറ്റും ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആദരിച്ചു.

ബാഗിന്റെ ഉടമ ചെറിയ ഒരു പാരിതോഷികം നല്‍കാന്‍ തയ്യാറായി. അത് വാങ്ങാന്‍ എസ് ഐ നിര്‍ബന്ധിച്ചു. എന്നാല്‍ പങ്കജാക്ഷന്‍ അത് വിസമ്മതിക്കുകയായിരുന്നു. നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞു – ‘ ‘ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, ഇതിന് എനിക്ക് പാരിതോഷികം വേണ്ട, തന്നെ തീരൂ എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ വരുന്ന ഇലക്ഷന് എല്‍ഡിഎഫി ന് ഒരു വോട്ട് നല്‍കിയാല്‍ മതി. വികെ പ്രശാന്തിന് ഒരു വോട്ട് ചെയ്താല്‍ മതി’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News