വനിതകൾക്ക് മത്സരിക്കാൻ ചില പരിമിതികൾ ഉണ്ടല്ലോ; ലതിക സുഭാഷിനെ വിമർശിച്ച് എം എം ഹസൻ

ലതിക സുഭാഷിനെ വിമർശിച്ച് എം എം ഹസൻ. ലതിക പാർട്ടി ആസ്ഥാനം പ്രതിഷേധ വേദിയായി തിരഞ്ഞെടുത്തത് ശരിയായില്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞു.  ലതിക സുബാഷിൻ്റെ പ്രതിഷേധം എല്ലാ സീമകളും ലംഘിച്ചുവെന്നും ഹസൻ്റെ കുറ്റപ്പെടുത്തി.
വനിതകൾക്ക് മത്സരിക്കാൻ ചില പരിമിതികൾ ഉണ്ടല്ലോ , അതിനാൽ ആവും വനിതകൾക് നീക്കി വെച്ച  സീറ്റുകളിൽ നിന്ന്  അവർ പിൻമാറിയതെന്നും എം എം ഹസൻ വ്യക്തമാക്കിയിരുന്നു .

ലതികാ സുഭാഷ് രാജി വച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജി വെച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലതികാ സുഭാഷ് രാജിവച്ചത്.

വനിതകള്‍ക്കെതിരെ പാര്‍ട്ടി കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ പ്രതികരിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താന്‍ ഇത് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്താണ് ലതികാസുഭാഷ് പ്രതിഷേധിച്ചത്.

തന്നെക്കാൾ പ്രായം കുറഞ്ഞവർ പോലും നിയസഭയിൽ എത്തുന്നുണ്ടെന്നും പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതല്ല സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതയായി കാണുന്നതെന്നും ലതികാ രൂക്ഷമായി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News